സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമം.
കാതിക്കുടം NGIL കമ്പനിക്കെതിരെ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. സമരസമിതി അംഗങ്ങള്‍ക്കും സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല നാട്ടുകാര്‍ക്കുമെതിരെ കമ്പനിയുമായി ചേര്‍ന്ന് പോലീസ്, വ്യാപകമായി കേസുകള്‍ എടുക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിലും വീര്യം ചോരാതെ കാതിക്കുടം നിരാഹാര സമരം ഒന്‍പതാം ദിവസം പൂര്‍ത്തിയാക്കി. സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി ശ്രീ ടി എന്‍ മുരളീധരന്‍ നമ്പൂതിരി ഇന്നലെ ഉപവാസമനുഷ്ടിച്ചു.പത്ത് മണിക്ക് കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പത്തരയോടു കൂടി കാതിക്കുടം സമരപ്പന്തലില്‍

എത്തിച്ചേര്‍ന്നു.സന്ദീപ്
അരിയമ്പുറം ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എം എസ്സിന്
വേണ്ടി ഷാജി മറ്റത്തില്‍, സുബ്രന്‍ കൂട്ടാല, ഉദയന്‍ മറ്റത്തില്‍
തുടങ്ങിയവര്‍ സംസാരിച്ചു. കാതിക്കുടം സമരത്തിനു ഐക്യദാര്‍ഡ്യം
പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്നും 12 മണിക്ക് ആരംഭിച്ച
ഓട്ടോറിക്ഷാ റാലി ഒരു മണിയോടെ സമരപ്പന്തലിനു സമീപം എത്തിച്ചേര്‍ന്നു. സമര
സമിതിക്ക് വേണ്ടി കെ എം അനില്‍ കുമാര്‍, ടി ആര്‍ പ്രേം കുമാര്‍, മോഹന്‍
പാറക്കടവ് തുടങ്ങിയവര്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് കൃതജ്ഞത
രേഖപ്പെടുത്തി സംസാരിച്ചു.
ചാലക്കുടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍
ഫ്രാന്‍സിസ് പാറേക്കാടന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട ശ്രീമതി കെ പി
ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാന്‍, സംസ്ഥാന
കമ്മിറ്റി അംഗം ശ്രീ രമേശ് കൂട്ടാല, ജില്ലാ സെക്രട്ടറി ശ്രീ മധു
കളരിയ്ക്കല്‍, ജില്ലാ സംസ്ഥാന സെക്രട്ടറി രാജീവ് ചാത്തമ്പള്ളി, ഹിന്ദു
ഐക്യവേദി താലൂക്ക് പ്രസിഡണ്ട ശ്രീ എ എ ഹരിദാസ്, മുകുന്ദപുരം താലൂക്ക്
സെക്രട്ടറി ശ്രീ ഷോജി ശിവപുരം, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട ശ്രീ പി
എന്‍ അശോകന്‍, അന്നമ നട നമ്പൂതിരി സഭയിലെ അംഗങ്ങളായ ചെറുതോട്ടത്ത് മന
കൃഷ്ണന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ഡോ: ടി എല്‍ സുശീലന്‍, ടി എന്‍
രവീന്ദ്രന്‍, സി കെ രജീഷ് എന്നിവരെല്ലാം സമരത്തിനു ഐക്യദാര്‍ഡ്യം
പ്രകടിപ്പിക്കാനായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.വൈക ുന്നേരം
4.30 നു കാടുകുറ്റി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ
സമരപ്പന്തലിനടുത്ത് നടന്നു. ശ്രീ ടി എന്‍ പ്രതാപന്‍ അടക്കമുള്ള പ്രമുഖര്‍
ധര്‍ണ്ണയുടെ ഭാഗമായി സംസാരിച്ചു.
വൈകുന്നേരം എഴോട് കൂടി മുന്‍ എം എല്‍ എ
സൈമണ്‍ ബ്രിട്ടോ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കാതിക്കുടത്തെ ജനങ്ങളോട്
സംസാരിക്കുകയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment