Showing posts with label nitta gelatin. Show all posts
Showing posts with label nitta gelatin. Show all posts

Thursday, 25 July 2013

Sunday, 30 June 2013

കാതിക്കുടം സമരത്തിന്‌ ഐക്യദാർഡ്യം




 കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
 എ ഐ വൈ എഫ് (AIYF) 
പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു




കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി
യൂത്ത് മൂവ് മെന്റ് ( Solidarity Youth Movement )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
(BJP / YUVMORCHA) ബി ജെ പി /യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി / (welfare party of india )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം , പത്രക്കുറിപ്പുകളിലൂടെ / News Feeds












Tuesday, 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍




നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്


തൈക്കൂട്ടം നാട്ടുകൂട്ടം



നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ / Sludge / ഖര മാലിന്ന്യം






നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ  മലിന ജലവും , ഖര മാലിന്ന്യവും

Sunday, 23 June 2013

കാതിക്കുടം സമരം : 22 - 5- 2013



സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമം.
കാതിക്കുടം NGIL കമ്പനിക്കെതിരെ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. സമരസമിതി അംഗങ്ങള്‍ക്കും സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല നാട്ടുകാര്‍ക്കുമെതിരെ കമ്പനിയുമായി ചേര്‍ന്ന് പോലീസ്, വ്യാപകമായി കേസുകള്‍ എടുക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിലും വീര്യം ചോരാതെ കാതിക്കുടം നിരാഹാര സമരം ഒന്‍പതാം ദിവസം പൂര്‍ത്തിയാക്കി. സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി ശ്രീ ടി എന്‍ മുരളീധരന്‍ നമ്പൂതിരി ഇന്നലെ ഉപവാസമനുഷ്ടിച്ചു.പത്ത് മണിക്ക് കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പത്തരയോടു കൂടി കാതിക്കുടം സമരപ്പന്തലില്‍ 


എത്തിച്ചേര്‍ന്നു.സന്ദീപ്‌ അരിയമ്പുറം ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എം എസ്സിന് വേണ്ടി ഷാജി മറ്റത്തില്‍, സുബ്രന്‍ കൂട്ടാല, ഉദയന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാതിക്കുടം സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്നും 12 മണിക്ക് ആരംഭിച്ച ഓട്ടോറിക്ഷാ റാലി ഒരു മണിയോടെ സമരപ്പന്തലിനു സമീപം എത്തിച്ചേര്‍ന്നു. സമര സമിതിക്ക് വേണ്ടി കെ എം അനില്‍ കുമാര്‍, ടി ആര്‍ പ്രേം കുമാര്‍, മോഹന്‍ പാറക്കടവ് തുടങ്ങിയവര്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. 

ചാലക്കുടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഫ്രാന്‍സിസ് പാറേക്കാടന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട ശ്രീമതി കെ പി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാന്‍, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ രമേശ്‌ കൂട്ടാല, ജില്ലാ സെക്രട്ടറി ശ്രീ മധു കളരിയ്ക്കല്‍, ജില്ലാ സംസ്ഥാന സെക്രട്ടറി രാജീവ് ചാത്തമ്പള്ളി, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട ശ്രീ എ എ ഹരിദാസ്‌, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ ഷോജി ശിവപുരം, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട ശ്രീ പി എന്‍ അശോകന്‍, അന്നമ നട നമ്പൂതിരി സഭയിലെ അംഗങ്ങളായ ചെറുതോട്ടത്ത് മന കൃഷ്ണന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ഡോ: ടി എല്‍ സുശീലന്‍, ടി എന്‍ രവീന്ദ്രന്‍, സി കെ രജീഷ് എന്നിവരെല്ലാം സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.വൈകുന്നേരം 4.30 നു കാടുകുറ്റി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ സമരപ്പന്തലിനടുത്ത് നടന്നു. ശ്രീ ടി എന്‍ പ്രതാപന്‍ അടക്കമുള്ള പ്രമുഖര്‍ ധര്‍ണ്ണയുടെ ഭാഗമായി സംസാരിച്ചു.


വൈകുന്നേരം എഴോട് കൂടി മുന്‍ എം എല്‍ എ സൈമണ്‍ ബ്രിട്ടോ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കാതിക്കുടത്തെ ജനങ്ങളോട് സംസാരിക്കുകയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു.