Showing posts with label kathikkudam action council. Show all posts
Showing posts with label kathikkudam action council. Show all posts

Tuesday, 9 July 2013

കുരുന്നുകളുടെ സമരം @ kathikudam



 കാതികുടം / kathikudam

Binayak Sen, Daya Bai visit Kathikudam / Sunday, Jul 25, 2010

 FOR A CAUSE: Social worker Daya Bai (second from left) and rights activist Binayak Sen (fourth from left) interact with residents of Kathikudam on Saturday. 




Thrissur: Human rights activist Binayak Sen and social worker Daya Bai on Saturday visited Kathikudam and expressed solidarity with the activists of the Nitta Gelatin India Limited Action Council. The council alleges that waste from Nitta Gelatin India Limited, a company at Kathikudam that produces ossein and limed ossein, has been polluting the Chalakudy river and causing health problems for local residents.
Mr. Sen said the alleged pollution at Kathikudam reminded him of the Bhopal gas tragedy. “Tragedy struck Bhopal on December 3, 1984, when about 5 lakh people were exposed to methyl isocyanate released from the Union Carbide pesticide plant. But the problems started long before that. The company had started polluting Bhopal long ago,” he said.
He said the residents of Kathikudam should agitate till NGIL was closed down. Ms. Daya Bai said the Council should approach the court to solve the problems in Kathikudam.
“I am sad to see the river being polluted. Pollution of water bodies poisons food. I am sad to see children who eat food that has allegedly been poisoned by effluents from the factory,” she said.


Courtesy : The Hindu  

പ്രതീകാത്മക പൈപ്പ് മാറ്റല്‍ സമരം / കല്ലൂര്‍ ബോയ്സ്


 പ്രതീകാത്മക പൈപ്പ് മാറ്റല്‍ സമരം / കല്ലൂര്‍ ബോയ്സ്

Sunday, 30 June 2013

കാതിക്കുടം സമരത്തിന്‌ ഐക്യദാർഡ്യം




 കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
 എ ഐ വൈ എഫ് (AIYF) 
പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു




കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി
യൂത്ത് മൂവ് മെന്റ് ( Solidarity Youth Movement )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
(BJP / YUVMORCHA) ബി ജെ പി /യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി / (welfare party of india )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം , പത്രക്കുറിപ്പുകളിലൂടെ / News Feeds












Tuesday, 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍




നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്


തൈക്കൂട്ടം നാട്ടുകൂട്ടം



നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ / Sludge / ഖര മാലിന്ന്യം






നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ  മലിന ജലവും , ഖര മാലിന്ന്യവും

AIYF March @ Kathikudam / കാതിക്കുടം വിളിക്കുന്നു


ശവമഞ്ചയില്‍ കിടന്നു പ്രതിഷേധിക്കുന്നു

കോണ്‍ഗ്രെസ്  സേവാദള്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം  ചെയര്‍മാന്‍ ജിജോ അരിക്കാടന്‍ ശവമഞ്ചയില്‍ കിടന്നു പ്രധിഷേധിക്കുന്നു

 




Sunday, 23 June 2013

കാതിക്കുടം സമരം : 22 - 5- 2013



സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമം.
കാതിക്കുടം NGIL കമ്പനിക്കെതിരെ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. സമരസമിതി അംഗങ്ങള്‍ക്കും സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല നാട്ടുകാര്‍ക്കുമെതിരെ കമ്പനിയുമായി ചേര്‍ന്ന് പോലീസ്, വ്യാപകമായി കേസുകള്‍ എടുക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിലും വീര്യം ചോരാതെ കാതിക്കുടം നിരാഹാര സമരം ഒന്‍പതാം ദിവസം പൂര്‍ത്തിയാക്കി. സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി ശ്രീ ടി എന്‍ മുരളീധരന്‍ നമ്പൂതിരി ഇന്നലെ ഉപവാസമനുഷ്ടിച്ചു.പത്ത് മണിക്ക് കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പത്തരയോടു കൂടി കാതിക്കുടം സമരപ്പന്തലില്‍ 


എത്തിച്ചേര്‍ന്നു.സന്ദീപ്‌ അരിയമ്പുറം ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എം എസ്സിന് വേണ്ടി ഷാജി മറ്റത്തില്‍, സുബ്രന്‍ കൂട്ടാല, ഉദയന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാതിക്കുടം സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്നും 12 മണിക്ക് ആരംഭിച്ച ഓട്ടോറിക്ഷാ റാലി ഒരു മണിയോടെ സമരപ്പന്തലിനു സമീപം എത്തിച്ചേര്‍ന്നു. സമര സമിതിക്ക് വേണ്ടി കെ എം അനില്‍ കുമാര്‍, ടി ആര്‍ പ്രേം കുമാര്‍, മോഹന്‍ പാറക്കടവ് തുടങ്ങിയവര്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. 

ചാലക്കുടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഫ്രാന്‍സിസ് പാറേക്കാടന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട ശ്രീമതി കെ പി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാന്‍, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ രമേശ്‌ കൂട്ടാല, ജില്ലാ സെക്രട്ടറി ശ്രീ മധു കളരിയ്ക്കല്‍, ജില്ലാ സംസ്ഥാന സെക്രട്ടറി രാജീവ് ചാത്തമ്പള്ളി, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട ശ്രീ എ എ ഹരിദാസ്‌, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ ഷോജി ശിവപുരം, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട ശ്രീ പി എന്‍ അശോകന്‍, അന്നമ നട നമ്പൂതിരി സഭയിലെ അംഗങ്ങളായ ചെറുതോട്ടത്ത് മന കൃഷ്ണന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ഡോ: ടി എല്‍ സുശീലന്‍, ടി എന്‍ രവീന്ദ്രന്‍, സി കെ രജീഷ് എന്നിവരെല്ലാം സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.വൈകുന്നേരം 4.30 നു കാടുകുറ്റി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ സമരപ്പന്തലിനടുത്ത് നടന്നു. ശ്രീ ടി എന്‍ പ്രതാപന്‍ അടക്കമുള്ള പ്രമുഖര്‍ ധര്‍ണ്ണയുടെ ഭാഗമായി സംസാരിച്ചു.


വൈകുന്നേരം എഴോട് കൂടി മുന്‍ എം എല്‍ എ സൈമണ്‍ ബ്രിട്ടോ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കാതിക്കുടത്തെ ജനങ്ങളോട് സംസാരിക്കുകയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു.

Thursday, 20 June 2013

കാലന്റെ കാര്യാലയം



 
ലക്ഷോപലക്ഷം ജനങ്ങളുടെ ജീവജലവും ,ശുദ്ധവായുവും മലിനമാക്കുന്ന നിറ്റ ജെലാറ്റിന്‍ കമ്പനിക്കു ജനങ്ങള്‍, കാലന്റെ കാര്യാലയം എന്ന ബോര്‍ഡ് വച്ച്  നാമകരണം ചെയ്തു .ഈ കാര്യാലയത്തിന്റെ സ്ഥാനപതിയായ സുശീലനെ രാജ്യദ്രോഹിയായി ജനങ്ങള്‍ പ്രഖ്യാപിച്ചു. ഈ രാജ്യദ്രോഹിയെ നാട്ടില്‍ നിന്നും പുറത്താക്കണമെന്നും രാജ്യദ്രോഹിക്കെതിരെ കോടതി സ്വയം കേസ് എടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു .

Wednesday, 19 June 2013

മാതൃഭൂമി നഗരം ജൂണ്‍ 3

 ചാലക്കുടി പുഴ ചീഞ്ഞു നാറുന്നു
മാതൃഭൂമി നഗരം ജൂണ്‍ 3

Shut Down NGIL



The Kerala Chemicals and Proteins Limited (KCPL) started working in 1979 at Kathikudam which belongs to kadukutty village which is located on the banks of Chalakkudy River. The company has started by the Japan based Multi-National Giant Nitta-Gelatin together with the Kerala State Industrial Development Corporation (KSIDC). Then another Japan corporate giant, Mitsubishi Corporation has bought some amount of its shares and hence the Government shares has come down.So the company is renamed as Nitta Gelatin India Limited. The company makes use of  water from the Chalakkudy river for its whole processing and then they use to dump the waste water and waste material with highly dangerous chemical content into the same river. Now the air, water and soil became extremely polluted because of the company. Hundreds of people died of serious diseases during the last 3 decades. Even after so many years of protest, the Government didn’t take any action against the company. The protest by the action council is still going on very strongly. It’s time for us to be together to make such a multi-national Giant like NGIL to shut down.

Tuesday, 18 June 2013

മരണം വരെ നിരാഹാരം

കാതിക്കുടത് മരണം വരെ നിരാഹാരം അനുഷ്ട്ടിച്ച ഷേര്‍ളി പോളിനെയും ,സിന്ധു സന്തോഷിനെയും പോലീസ് അറെസ്റ്റ്‌ ചെയ്തു നീക്കുന്നു



പ്രതീകാത്മക ആത്മഹത്യാ സമരം

"പുളിക്കടവ്  പാലത്തിൽ  പ്രതീകാത്മക ആത്മഹത്യാ സമരം "
2013 ജൂണ്‍ 21 നു വൈകീട്ട് 3 മണി മുതൽ 6  മണി വരെ

പ്രതിഷേധ പ്രകടനം / കല്ലൂർ ബോയ്സ്

കാതിക്കുടം സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കല്ലൂർ ബോയ്സ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന് .




Kathikudam to kalakudam facts finding from jananeethi

NGIL കമ്പനി വെള്ളം കൊള്ളയടിക്കുന്നത് നിറുത്തിവെയ്പ്പിക്കുക പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളുന്ന പൈപ്പ് നീക്കം ചെയ്യുക

       
ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട് കൊടും വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയും ജലത്തിന്റെ ദൌര്‍ലഭ്യവും വര്‍ദ്ധിച്ചുവരുമെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. കാലാവസ്ഥയില്‍ വന്നു ചേര്‍ന്ന മാറ്റവും കഠിനമായ വരള്‍ച്ചയും മൂലം ഭൂഗര്‍ഭ ജലത്തിന്റെ വിതാനം ഭയാനകമാം വിധം താഴ്ന്നുകൊണ്ടിരിക്കുകയും അതനുസരിച്ച് ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയും ചെയ്യുന്നു.ചാലക്കുടിപ്പുഴയിലേക്ക് ശുദ്ധജലം ഒഴുകിച്ചേരുന്നതിന്റെ അളവും ഇതിനനുസരിച്ച് കുറഞ്ഞുവരുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അളവ് ഭയാനകമാം വിധത്തില്‍ കൂടിവരുന്നു.

      കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ എന്ന കമ്പനി ചാലക്കുടിപ്പുഴയിലേക്ക് ദിനം പ്രതി 80 ടണ്ണിലേറെ രാസമാലിന്യം പുറന്തള്ളുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അനുപാതം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്നു.ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന നിരവധി കുടിവെള്ള പദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ വിഷമാലിന്യം കലര്‍ന്ന ഈ വെള്ളം കുടിക്കേണ്ടി വരുന്നതിനാല്‍, പൊടുന്നനെ ഒരു ദുരന്തമുണ്ടായി വന്‍ ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്.

       ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിനു 20 രൂപ വരെ വിലയുള്ള ഇക്കാലത്ത് ജനങ്ങള്‍ക്ക് നിത്യോപയോഗത്തിനുള്ള വെള്ളം പണം നല്‍കി വങ്ങേണ്ടി വരുന്നു.വേനല്‍ കടുക്കുന്നതോടെ വെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിന് ശേഷം ഒന്നോ രണ്ടോ കുടം മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.കേരളത്തില്‍ പലയിടത്തും ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിനു വന്‍ പ്രതിഫലം നല്‍കി വങ്ങേണ്ടി വരുന്ന വിധത്തില്‍ രൂക്ഷമാണ് ശുദ്ധജലക്ഷാമം.എന്നാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ശുദ്ധജലം കോടിക്കണക്കിനു ലിറ്റര്‍ മുഴുവനും കൊള്ളയടിക്കുവാനും പുഴയെ മലിനീകരിക്കുവാനും കാതിക്കുടത്തു പ്രവര്‍ത്തിക്കുന്ന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്‌ എന്ന കമ്പനിയെ അനുവദിച്ചിട്ടു വെള്ളത്തിനായി മറ്റുള്ളിടത്തു അലയേണ്ടി വരികയും വെള്ളം ശുദ്ധീകരിചെടുക്കുവാനും വിതരണം ചെയ്യാനുമായി കോടിക്കണക്കിനു രൂപ അധികമായി ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ്, ചുരുക്കം ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും കൂടി സര്‍ക്കാരിന് വരുത്തിതീര്‍ത്തിരിക്കുന്നത്.

കിലോമീറ്ററുകളോളം ദൂരെ നിന്ന് ചാലക്കുടി പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം അതീവ ശക്തിയുള്ള 60HPയുടെ രണ്ടു മോട്ടര്‍ ഉപയോഗിച്ചു ശക്തിയായി വലിച്ചെടുക്കുകയാണ് കമ്പനി ചെയ്യുന്നത്.സാധാരണ കൃഷി ആവശ്യത്തിനും ഗാര്‍ഹിക ഉപയോഗതിനുമെല്ലാം 1HP മോട്ടോര്‍ ധാരാളം മതിയെന്നിരിക്കെ, അതിന്റെ അറുപതു ഇരട്ടി ശക്തിയുള്ള 60HPയുടെ 2 മോട്ടോറുകള്‍ ഉപയോഗിച്ച് അങ്ങ് കിഴക്ക് അതിരപ്പിള്ളി മുതലുള്ള വെള്ളം ഞൊടിയിട കൊണ്ട് ശക്തിയായി വലിച്ചെടുക്കാന്‍ ഇതിനാല്‍ കമ്പനിക്ക് കഴിയുന്നു. കമ്പനി നല്‍കുന്ന കണക്കു പ്രകാരം ദിനം പ്രതി 62 ലക്ഷം ലിറ്റര്‍ ജലം NGIL കമ്പനി ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. കണക്കില്ലാതെയും അനധികൃതമായും ഭീമമായ തോതില്‍ കമ്പനിയില്‍ ഉത്പാദനം നടത്തിയിരിക്കുന്നതിനാല്‍ പ്രതിദിനം രണ്ടു കോടി ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.നീണ്ട ക്യൂവില്‍ ദീര്‍ഘ നേരം കാത്തുനിന്നതിനു ശേഷം, ടാങ്കര്‍ ലോറികളില്‍ എത്തിച്ചേരുന്ന വെള്ളം, ഒന്നോ രണ്ടോ കുടം മാത്രം ലഭിക്കുന്ന ജനത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥയില്‍ പ്രിതിദിനം കമ്പനി ചൂഷണം ചെയ്യുന്ന രണ്ടു കോടി ലിറ്റര്‍ വെള്ളംകൊണ്ട് ചുരുങ്ങിയത് പത്തു ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും വെള്ളം വിതരണം ചെയ്യുവാന്‍ കഴിയുന്നതാണ്.ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട വെള്ളം സര്‍ക്കാരിന് യാതൊരു പ്രതിഫലവും നല്‍കാതെ യഥേഷ്ടം ഊറ്റിയെടുക്കുവാന്‍ കമ്പനിയെ അനുവദിച്ചിരിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ്.

     ഒരു ലിറ്റര്‍ വെള്ളത്തിനു കേവലം പത്ത് പൈസ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ പോലും നൂറു കണക്കിന് കോടി രൂപയുടെ നഷ്ടമാണ് കമ്പനി വെള്ളം ഊറ്റിയെടുക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനു വന്നു ചേരുന്നത്. വെള്ളമെടുക്കുവാന്‍ കമ്പനിക്ക്, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് എന്നീ ബന്ധപ്പെട്ട വകുപ്പുകള്‍ ഒന്നും അനുമതി നല്‍കിയിട്ടില്ല.
     കമ്പനി പ്രതിവര്‍ഷം ഉണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പത്രപരസ്യത്തില്‍ നിന്ന് വ്യക്തമാകുന്നത് അനുസരിച്ച് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം കേവലം അഞ്ചു കോടിയിലേറെ രൂപ മാത്രമാണ്. തുച്ഛമായ ലാഭം കമ്പനിക്ക് ഉണ്ടാക്കി കൊടുക്കുവാനാണ് നാടും ജനങ്ങളും ഇത്രയും ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നത്.

     കമ്പനിയും കമ്പനിക്ക് വെള്ളം കൊള്ളയടിക്കുന്നതിനു കൂട്ടുനിന്നുകൊണ്ട് കമ്പനിക്ക് ആയിരത്തില്‍ ലഭിക്കുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് കമ്പനിയുടെ ഔദാര്യം എന്ന പേരില്‍ കൈപ്പറ്റി വെള്ളത്തിന്റെ പ്രതിഫലത്തിന്റെ ഇനത്തില്‍ സര്‍ക്കാരിന് നൂറു കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുകൊണ്ടാണ് അഴിമതിക്കാരായ ചുരുക്കം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും വെള്ളത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ ഓടിനടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.ജനങ്ങള്‍ ഈവക ഇരട്ടത്താപ്പും വഞ്ചനയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ചാലക്കുടി പ്രദേശത്തെ ജലക്ഷാമത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ NGIL കമ്പനിയും, കമ്പനിയുടെ ഔദാര്യം കൈപ്പറ്റുന്ന അഴിമതിക്കാരുമാണെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

     യഥാസമയം ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പല പമ്പ് ഹൗസുകളും പ്രവര്‍ത്തിക്കുന്നില്ല.കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്ത അവസ്ഥയില്‍ അനുവാദമില്ലാതെ കമ്പനി യഥേഷ്ടം വെള്ളം ഊറ്റിയെടുക്കുന്നത് അനുവദിക്കുവാന്‍ പാടില്ല
     ചാലക്കുടി പുഴ താരതമ്യേന ഉയര്‍ന്നുകിടക്കുന്ന പ്രദേശത്ത് കൂടെ ഒഴുകുന്ന ഇടത്ത് പമ്പ് ഹൌസ് സ്ഥാപിച്ച് വളരെ ദൂരെ നിന്ന് ഒഴുകി എത്തുന്ന വെള്ളം മുഴുവനും 60HP മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് പകരമായി അതിലേറെ വരുന്ന രാസ മാലിന്യം കാടുകുറ്റി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പുഴയുടെ താണുകിടക്കുന്ന ഭാഗങ്ങളിലേക്ക് പുറന്തള്ളുന്ന സൂത്ര വിദ്യ ആണ് കമ്പനി പ്രയോഗിക്കുന്നത്. ഇപ്രകാരം പുറന്തള്ളുന്ന രാസമാലിന്യത്തില്‍ ആസിഡിന്റെയും എല്ലിന്റെയും മജ്ജയുടെയും മാംസത്തിന്റെയും അഴുകിയ അവശിഷ്ടങ്ങള്‍ അടങ്ങുന്നതിനാലാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്.

      അന്നമനട, പാറക്കടവ് എന്നീ പ്രദേശങ്ങളില്‍ ചെന്നെത്തുന്ന രാസമാലിന്യം, ചാലക്കുടിപ്പുഴയിലേക്ക് ഉപ്പു വെള്ളം കയറുന്നത് തടയുവാനായി കണക്കന്‍ കടവില്‍ കെട്ടിയിരിക്കുന്ന ബണ്ട് നിലവില്‍ ഉള്ളതിനാല്‍ ഒഴുകിപ്പോകാനാവാതെ പ്രദേശത്ത് തന്നെ കെട്ടിക്കിടന്ന് തൈക്കൂട്ടം മുതല്‍ പാറക്കടവ് വരെ ഉള്ള പുഴയുടെ ഭാഗം ഒരു മാലിന്യ തടാകമായി മാറിയിരിക്കുന്നു.കോടിക്കണക്കിനു ലിറ്റര്‍ രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്നതിനാല്‍ മാലിന്യത്തിന്റെ അളവ് ശുദ്ധജലത്തിന്റെ അളവിനേക്കാള്‍ വര്‍ദ്ധിക്കുകയും പുഴയുടെ ഈ ഭാഗങ്ങളില്‍ എപ്പോഴും വെള്ളം സമൃദ്ധമായി നിറഞ്ഞു നില്‍ക്കുന്നതായി ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.വെള്ളം സമൃദ്ധമായി ഉണ്ടെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായും, തെളിഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യമില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായി രാസമാലിന്യം അടിയില്‍ അടിഞ്ഞു കിടക്കുന്ന തരത്തില്‍ കമ്പനി ചില മാരകമായ രാസവതുക്കള്‍ അനധികൃതമായി വെള്ളത്തില്‍ കലര്‍ത്തുന്നു.
      എന്നാല്‍ ദുര്‍ഗന്ധവും വിഷാംശവും നിറഞ്ഞ ഈ വെള്ളം ഉപയോഗിക്കുവാനും പുഴയില്‍ ഇറങ്ങുവാണോ കഴിയുന്നില്ല.വെള്ളത്തില്‍ ഇറങ്ങിയാല്‍ മേലാസകലം ചൊറിഞ്ഞു തടിക്കുന്നതിനാല്‍ പുഴയില്‍ ഇറങ്ങുവാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു.നൂറു കണക്കിന് ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതികളിലൂടെ വിഷാംശം നിറഞ്ഞ വെള്ളം പരിസരത്തെ കിണറുകളിലേക്ക് ഊറി ഇറങ്ങുന്നത് മൂലം പ്രദേശത്ത് കാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകള്‍ മരണമടഞ്ഞു കഴിഞ്ഞു.കാന്‍സര്‍ ബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഈ പ്രദേശത്ത്.നിരവധി കുടിവെള്ള പദ്ധതികള്‍ ഈ പ്രദേശത്ത് നിലവിലുള്ളതിനാല്‍ കൊടുങ്ങല്ലൂര്‍ വരെ ഉള്ള ലക്ഷക്കണക്കിന്‌ ജനങ്ങളിലേക്ക് കുടിവെള്ളം വഴി ഈ വിഷമാലിന്യം എത്തിച്ചേരുന്നു.അതിനാല്‍ അടിയന്തിരമായി രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്ന പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യേണ്ടതാണ്.
      കാടുകുറ്റി ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട്, ജല ദൌര്‍ലഭ്യം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നത് നിര്‍ത്തി വെയ്പ്പിക്കുകയും, ജനങ്ങള്‍ക്ക് വന്‍ ദുരന്തവും ജീവഹാനിയും സംഭവിക്കുന്നതിന് മുന്പ് പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളി കുടി വെള്ളം വിഷമയമാക്കുന്നത് നിറുത്തി വെയ്പ്പിക്കുകയും അതിനായി പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ എടുക്കുകയും വേണമെന്ന ആവശ്യപ്പെട്ടുകൊണ്ട്,
                              

 വിശ്വസ്തതയോടെ 

കാതിക്കുടം          ജയന്‍ ജോസഫ്‌ പട്ടത്ത്      സിന്ധു സന്തോഷ്‌
06-03-2013               ചെയര്‍മാന്‍          ജനറല്‍ കണ്‍വീനര്‍
               NGIL ആക്ഷന്‍ കൌണ്‍സില്‍   NGIL ആക്ഷന്‍ കൌണ്‍സില്‍

മരണം വരെ നിരാഹാര സമരം


കാതിക്കുടത് മരണം വരെ നിരാഹാരം അനുഷ്ട്ടിച്ച ഷേര്‍ളി പോളിനെയും സിന്ധു സന്തോഷിനെയും പോലീസ് അറെസ്റ്റ്‌ ചെയ്തു നീക്കുന്നു