ശുദ്ധ വായുവിനും ,ജലത്തിനും മണ്ണിനും വേണ്ടി സമരം ചെയ്യുന്ന കാതിക്കുടം ജനത്തിനു ഐക്യദാർഡ്യം അറിയിക്കാന്‍ വേണ്ടിയാണ് ഞങള്‍ ഇവിടെയെത്തിയത് .ഇവിടെ സമരത്തിന്റെ ആവശ്യകത മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടിയാണ് . ഇതിനുമുകളില്‍ ആധിപത്യം പുലര്‍ത്താന്‍ ആര്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത് ? ഏതു കുത്തക കമ്പനിയോടാണ് എനിക്ക് ജീവിക്കാന്‍ ഉള്ള അവകാശത്തിനായി ഞാന്‍ ഇരക്കേണ്ടത്?ഞാന്‍ വോട്ടു ചെയ്ത് വിജയപ്പിച്ച അധികാരക്കൂട്ടം എന്തുചെയ്തു? NGIL ഒരു പ്രതീകമാണ്. അധികാരത്തിന്റെ, സാമ്രാജ്യത്വത്തിന്റെ പ്രതീകം. NGIL ന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഒരുങ്ങിക്കോളൂ... വിപ്ലവം തടുക്കാന്‍ ആര്‍ക്കും കഴിയില്ല.
MA GEDS
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല
കാലടി
No comments:
Post a Comment