Tuesday, 6 August 2013

കാതിക്കുടത്തിന്റെ മുറിവുകളിലൂടെ എന്‍.എ നസീര്‍

കൊലയാളിയെ കൊലയാളിയെന്നു വിളിക്കാന്‍ അത്രമാത്രം ആലോചിക്കേണ്ടതുണ്ടോ?

 അത്ര സങ്കീര്‍ണ്ണമായ കാര്യമാണോ കാതിക്കൂടത്തേത്? 34 വര്‍ഷം കൊണ്ട് ഒരു ഗ്രാമത്തെ, അവിടെയുള്ള മനുഷ്യരെ, ചുറ്റുമുള്ള പരിസ്ഥിതിയെ വിഷത്തില്‍ മുക്കിക്കൊന്ന ഒരു നരകശാലയുടെ വിഷയം വരുമ്പോള്‍ നമ്മള്‍ ഇത്രയൊക്കെ ബാലന്‍സ്ഡ് ആവേണ്ടതുണ്ടോ? കാതിക്കുടത്തിന്റെ മണ്ണിനെ ചോരയില്‍മുക്കിയ പൊലീസ് വേട്ടയെത്തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും സാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങളും ആ വിഷയം സംസാരിക്കുമ്പോള്‍ കാണിക്കുന്ന ഞാണിന്‍മേല്‍ കളി കാണുമ്പോള്‍ സ്വാഭാവികമായി ചോദിച്ചുപോവുന്നത് ഇത്രമാത്രമാണ്.
കാര്യങ്ങള്‍ വളരെ ലളിതമാണ്. മൂന്നര പതിറ്റാണ്ടോളം നിറ്റജലാറ്റിന്‍ കമ്പനി കാതിക്കുടത്ത് പ്രവര്‍ത്തിച്ചതിന്റെ വിഷമയമായ ബാക്കിപത്രമാണ് ഈ ഗ്രാമത്തില്‍നിന്ന് മരിച്ചു മറഞ്ഞ മനുഷ്യര്‍, ജീവിച്ചിരിക്കുന്ന ഉടഞ്ഞ ശരീരങ്ങള്‍. ആ ജീവിതങ്ങള്‍ ഒന്നുകണ്ടാല്‍പോരേ കമ്പനി എന്താണ് ചെയ്യുന്നത് എന്നറിയാന്‍? വിഷമലിനീകരണത്തിന്റെ 34 വര്‍ഷങ്ങള്‍ പോരേ, ഒരു കമ്പനിയുടെ കൈയിലിരിപ്പ് എന്തെന്ന് മനസ്സിലാക്കാന്‍? പൊതു മുതല്‍ കൊള്ളയടി മുതല്‍ കൊടും നിയമലംഘനങ്ങള്‍ വരെ ജീവിതവ്രതമാക്കിയ ഒരു ക്രിമിനല്‍ കമ്പനിയെ ഇനിയും ഇങ്ങനെ വെച്ചിരിക്കേണ്ടതിന്റെ ആവശ്യമെന്താണ് ? പേപ്പട്ടികളെ തല്ലിക്കൊല്ലണമെന്ന് മുറവിളികളുയരുന്ന ഒരു നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ മാത്രമെന്താണ് നമുക്കെല്ലാം പക്വത ഏറുന്നതെന്ന ആ പൊള്ളുന്ന ചോദ്യമാണ് നാലാമിടം പ്രബുദ്ധകേരളത്തോട് ചോദിക്കുന്നത്. 

കറുത്ത ദൈവത്തെ തേടി ... കാതിക്കുടം

തകര്ക്കംപ്പെട്ട കാതിക്കുടം സമരപ്പന്തലിനു മുന്നില്‍ തുടങ്ങി, ഓരോ പൊതു ഇടങ്ങളിലും ഈ ചിത്രം പ്രദര്ശികപ്പിച്ചപ്പോഴുണ്ടായ ജനവികാരം ഒന്ന് സൂചിപ്പിക്കുന്നുണ്ട്; ജീവിക്കാനുള്ള അവകാശത്തിനായുള്ള ജനകീയ സമരങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്ത്തുുന്ന ഭരണകൂട ഭീകരതെയ്ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. അതിജീവന സമരങ്ങളെ പരാജയപ്പെടുത്താമെന്നു വ്യാമോഹിക്കുന്ന (കോര്പ്പ റേറ്റ്) ഭരണകൂടത്തെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ തെരുവുകള്‍ പിടിച്ചടക്കുന്ന കാലം വിദൂരമല്ല. ദുഷിച്ച അധികാരത്തിന്റെ അവസാന വന്മരവും പിഴുതെറിയും വരെ ഞങ്ങള്‍ സമരം ചെയ്യുക തന്നെ ചെയ്യും

nterim report of the Kathikudam Fact Finding Commission THRISSUR 30 and 31 July 2013 by comrade cr neelakandhan

nterim report of the Kathikudam Fact Finding Commission THRISSUR, 30 and 31 July 2013 
by comrade cr neelakandhan

 The news of police action against those agitating against the Nitta Gelatine India Ltd.,(NGIL, formally known as Kerala Chemicals and Proteins Ltd.) plant on 21 July 2013 in Kathikudam, Kerala, shocked the members of the civil society of the country. Various organisations across the country have come together in the form of this Commission to look into the matter. The team visited the site of the agitation of the NGIL Action Committee and some of the spots which are affected by the pollution of NGIL. The team also interacted with the affected residents and the members of Kadukutty Gram Panchayat to get a better insight into the pollution that the villagers have been alleging and the event that transpired on 21 July 2013. The following are the preliminary observations made by the team: 1. That it is inescapable that the villagers around the plant are the victims of toxic pollution being indiscriminately caused by the NGIL plant. This is evident not merely from the oral testimonies of the villagers but is corroborated by the numerous independent reports and tests conducted by the State Pollution Control Board, which are in the possession of the team members. 2. That the events that transpired on 21 July 2013 is nothing less than a cowardly attack by the police on a peaceful and democratic protest of the villagers which was conducted in a clinical, premeditated and ruthless fashion wherein those participating in the protest including women and young children were mercilessly beaten both on the spot of the agitation, in-transit and while they were illegally detained at the police station. An atmosphere of terror was created, the traces of which were even lingering today and is evident from the testimonies of scores of men, women and children whom the commission spoke to. 3. That the lathi charge was carried after 3.30 pm when a majority of the 2500 strong protestors had dispersed and a mere 200 protestors remained and were winding up the demonstrations at the factory entrance. This unprovoked attack was carried out without any orders from the competent officials, without any warning and by a police force that was largely under the influence of alcohol. 4. That the police officials chased the protestors from the site of the agitation to their homes, verbally abused them, vandalised their properties and vehicles, and looted valuables like cell phones, cameras, jewellery, cash etc. 5. That the actions of the police are in blatant violation of the fundamental rights guaranteed under the Constitution of the country and their human rights. The victims of this heinous assault are entitled to an unconditional apology and monetary compensation. 6. That the struggle being undertaken under the aegis of the NGIL Action Council is a just struggle for a right to life guaranteed under the Constitution and a fulfilment of the fundamental duties under Article 51(g). In fact, the residents are being brutalised for upholding the law and discharging the duties of the Pollution Control Board and the State Government. ----------------------------------------------------------------------------------------- In light of the above, we are constrained to issue the following interim recommendations: 1. That the State Government to issue an unconditional apology to the residents and their NGIL Action Council immediately; 2. Take immediate action against the errant police officials responsible for this attack; 3. Compensate for all the physical and mental trauma caused and medical cost still being incurred by all those who have been subject to violence during the lathi charge; 4. Take all necessary steps to ensure that all the property stolen by the police are returned to their rightful owners; 5. Take immediate action on the ongoing pollution from NGIL; 6. That the brutal attack on the peaceful demonstrators, the injuries caused to them, the theft and destruction of their property clearly validates their suspicion that NGIL in collusion with the State Government has consciously misled the High Court of Kerala and abused the process of law. 7. Initiate credible steps to end the fast by four protestors in the Viyyur Central Jail, Thrissur and order interim compensation. It is our humble advice to the State Government that these recent events that have transpired are nothing less than a blot on the democratic fabric of this nation and any lack of credible steps by them will only further erode the already diminishing faith in Indian polity. Members of the Commission: Adv. Clifton D'Rozario – Advocate Karnataka High Court, and member of Alternate Law Forum Vimalbhai, National Organiser – National Alliance of People's Movement Shweta Narayan – Environmental Activist with specialisation in Toxics Dr. T V Sajeev – Scientist, Kerala Forest Research Institute Dr. J Devika – Sociologist, CDS Adv P A Pauran – Advocate and General Secretary PUCL, Kerala 

For more details please contact: C R Neelakandan – 9446496332 
Email: neelan2011@gmail.com

Thursday, 18 July 2013

പ്രതിഷേധ കൂട്ടയോട്ടം /19 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 നു

പ്രതിഷേധ കൂട്ടയോട്ടം
കാതിക്കുടം സമരത്തിനു ഐക്യദാർഡ്യവുമായി, ചാലക്കുടി പുഴയിലേക്ക് അതിമാരക വിഷം ഒഴുക്കുന്ന എൻ ജി ഐ എൽ കമ്പനിയുടെ നടപടിക്ക് എതിരെ, അന്നമനട ആക്ഷൻ കൗണ്‍സിലിന്റെയും കല്ലൂർ ബോയ്സിന്റെയും നേതൃത്വത്തിൽ അന്നമനട, കാടുകുറ്റി പ്രദേശവാസികളുടെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധ കൂട്ടയോട്ടം ജൂലൈ 19 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 നു അന്നമനട ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കമ്പനിപ്പടിക്കലെ സമരപ്പന്തലിൽ അവസാനിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായ ശ്രീ ടി കെ ചാത്തുണ്ണി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുന്നു. പങ്കെടുക്കുക


ഫേസ് ബുക്ക്‌  കവര്‍ / Face book

ജനീയ കണ്‍വെൻഷൻ / ജൂലൈ 19 വെള്ളി 2 മണി

ജനീയ കണ്‍വെൻഷൻ - ജൂലൈ 19 വെള്ളി 2 മണി, അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയം.
കാതിക്കുടത്തിന്റെ അതിജീവന സമരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, 21 നു നടക്കാനിരിക്കുന്ന ജനകീയ മുന്നേറ്റത്തിന്റെ മുന്നോടിയായി, ജൂലൈ 19 വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2 മണിക്ക്, അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ ജനകീയ കണ്‍വെൻഷൻ നടക്കുന്നു.ജീവിക്കാനുള്ള അവകാശത്തിനായി ഒരു ജനത നടത്തുന്ന നിരന്തര പോരാട്ടത്തോട് ഐക്യപ്പെടാൻ, വരാനിരിക്കുന്ന ചരിത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമാകാൻ, ഓരോരുത്തരും പങ്കെടുക്കുക.കാതിക്കുടം സമരത്തിനു ഐക്യദാർഡ്യവുമായി ഇതുവരെ സമരഭൂമിയിൽ എത്തിച്ചേർന്നിട്ടുള്ള വ്യക്തികളും കൂട്ടായ്മകളും സംഘടനകളും നാളെ അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു.

Tuesday, 9 July 2013

Kathikudam Calling / കാതിക്കുടം വിളിക്കുന്നു /മഴ നിലാവ് കൂട്ടായ്മThe Kerala Chemicals and Proteins Limited (KCPL) started working in 1979 at Kathikudam which belongs to kadukutty village which is located on the banks of Chalakkudy River. The company has started by the Japan based Multi-National Giant Nitta-Gelatin together with the Kerala State Industrial Development Corporation(KSIDC). Then another Japan corporate giant, Mitsubishi Corporation has bought some amount of its shares and hence the Government shares has come down.So the company is renamed as Nitta Gelatin India Limited. The company makes use of water from the Chalakkudy river for its whole processing and then they use to dump the waste water and waste material with highly dangerous chemical content into the same river. Now the air, water and soil became extremely polluted because of the company. Hundreds of people died of serious diseases during the last 3 decades. Even after so many years of protest, the Government didn't take any action against the company. The protest by the action council is still going on very strongly. It's time for us to be together to make such a multi-national Giant like NGIL to shut down.

കുരുന്നുകളുടെ സമരം @ kathikudam കാതികുടം / kathikudam

Binayak Sen, Daya Bai visit Kathikudam / Sunday, Jul 25, 2010

 FOR A CAUSE: Social worker Daya Bai (second from left) and rights activist Binayak Sen (fourth from left) interact with residents of Kathikudam on Saturday. 
Thrissur: Human rights activist Binayak Sen and social worker Daya Bai on Saturday visited Kathikudam and expressed solidarity with the activists of the Nitta Gelatin India Limited Action Council. The council alleges that waste from Nitta Gelatin India Limited, a company at Kathikudam that produces ossein and limed ossein, has been polluting the Chalakudy river and causing health problems for local residents.
Mr. Sen said the alleged pollution at Kathikudam reminded him of the Bhopal gas tragedy. “Tragedy struck Bhopal on December 3, 1984, when about 5 lakh people were exposed to methyl isocyanate released from the Union Carbide pesticide plant. But the problems started long before that. The company had started polluting Bhopal long ago,” he said.
He said the residents of Kathikudam should agitate till NGIL was closed down. Ms. Daya Bai said the Council should approach the court to solve the problems in Kathikudam.
“I am sad to see the river being polluted. Pollution of water bodies poisons food. I am sad to see children who eat food that has allegedly been poisoned by effluents from the factory,” she said.


Courtesy : The Hindu  

പ്രതീകാത്മക പൈപ്പ് മാറ്റല്‍ സമരം / കല്ലൂര്‍ ബോയ്സ്


 പ്രതീകാത്മക പൈപ്പ് മാറ്റല്‍ സമരം / കല്ലൂര്‍ ബോയ്സ്

തല തിരിഞ്ഞ കമ്പനിക്കെതിരെ തല്കുത്തി നിന്ന് പ്രതിഷേധംതല തിരിഞ്ഞ കമ്പനിക്കെതിരെ തല്കുത്തി നിന്ന് പ്രതിഷേധം

Monday, 8 July 2013

വളര്‍ത്തു മൃഗ്ഗങ്ങള്‍ പ്രതിഷേധിക്കുന്നു
കാതിക്കുടം NGIL കമ്പനിയുടെ മലിനീകരണത്തിനെതിരെ വളര്‍ത്തു മൃഗ്ഗങ്ങള്‍ പ്രതിഷേധിക്കുന്നു

Sunday, 30 June 2013

കാതിക്കുടം സമരത്തിന്‌ ഐക്യദാർഡ്യം
 കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
 എ ഐ വൈ എഫ് (AIYF) 
പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു
കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി
യൂത്ത് മൂവ് മെന്റ് ( Solidarity Youth Movement )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
(BJP / YUVMORCHA) ബി ജെ പി /യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി / (welfare party of india )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു


 വരവര റാവു കാതിക്കുടത് എത്തിയപ്പോള്‍

കാതിക്കുടം വിളിക്കുന്നു / മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു. ജനങ്ങൾക്കെതിരെ നടക്കുന്ന അധിനിവേശങ്ങൾ എക്കാലവും ചെറുക്കപ്പെടണം. പോരാട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല

വരവര റാവു

പ്രകൃതി / സംഗീത ശില്പം

കാതിക്കുടം സമരം ശക്തിയാർജിക്കുന്നു
കാതിക്കുടം ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കലാമണ്ഡലം സംഗീത അവതരിപ്പിച്ച പ്രകൃതി എന്ന സംഗീത ശില്പം

കാതിക്കുടം വിളിക്കുന്നു… / ഷിനി ജെ.കെ


കാതിക്കുടം വിളിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിളി തുടങ്ങിയിട്ട്… പക്ഷേ, ഇതൊരു അവസാനവട്ട വിളിയാണ് . കാതിക്കുടത്തിന്റെ അതിജീവന സമരം അതിന്റെ അന്തിമഘട്ടത്തിലാണ്.  ” പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക ” എന്നു മാത്രമാണ് കാതിക്കുടത്തിന് ഇപ്പോള്‍ ആഹ്വാനം ചെയ്യാനുള്ളത്.
ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ ‘നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്’ എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി.

NGIL  കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച്  ഒഴുക്കി വിടുകയും ചെയ്യുന്ന   NGIL  നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പല ഘട്ടത്തിലും സമരം അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, കാതിക്കുടം തുടര്‍ച്ചയായി ഇത്രമേല്‍ തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ആറ് വര്‍ഷത്തോടടുത്ത സമരചരിത്രത്തില്‍ നിരന്തരം വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും ഏറെ സര്‍ഗ്ഗാത്മകമായി സമരത്തെ മുന്നോട്ടു കൊണ്ടുപോകുവാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.
ഇക്കഴിഞ്ഞ മെയ് 28,29,30,31 ദിവസങ്ങളിലായി ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ സമരം വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.
തുടര്‍ ആലോചനകള്‍ക്ക് ശേഷം കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. അതുവരെയുള്ള ദിവസങ്ങളില്‍ അന്നമനട, മൂഴിക്കുളം, കണക്കന്‍കടവ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും റോഡ് ഉപരോധവുമെല്ലാം സംഘടിപ്പിച്ച് സമരത്തിന് ശക്തിയേകാന്‍ സമരസമിതിക്ക് സാധിച്ചു.
കെ.എം. അനില്‍കുമാര്‍ കണ്‍വീനറും, ജയന്‍ജോസഫ് പട്ടത്ത് ചെയര്‍മാനും, സിന്ധുസന്തോഷ് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാതിക്കുടം സമരം ശക്തിപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 14 ഓടുകൂടി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുസന്തോഷ് കാടുകുറ്റി പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പോള്‍ എന്നിവര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
നിരാഹാരത്തിന്റെ അഞ്ചാം നാള്‍ ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാരായ അംബിക രാജന്‍, ഗിരിജാ ലോഹിതാക്ഷന്‍ എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.
മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 21 ന് വൈദ്യപരിശോധനക്കുശേഷം പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച ത്രേസ്യാമ്മ മാത്യു, രജിത സുധീര്‍ എന്നിവരെ ജൂണ്‍ 24 നാണ് അറസ്റ്റുചെയ്തത്.  ഇപ്പോള്‍ സുജിഷ അനൂപ്, മിനി മോഹനന്‍ എന്നിവരാണ് നിരാഹാരം ഏറ്റെടുത്തിട്ടുള്ളത്.
നിരാഹാര സമരത്തിന് പുറമേ, നിരവധി പൊതുയോഗങ്ങളും പ്രകടനങ്ങളും ഐക്യദാര്‍ഢ്യ ജാഥകളുമെല്ലാം പല സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദിനം പ്രതി 100 കണക്കിനാളുകളാണ് സമരിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി കാതിക്കുടത്തേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ, എം.എല്‍.എ. ടി.എന്‍. പ്രതാപന്‍, ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫ്രാന്‍സീസ് പാറേക്കാടന്‍, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കൊടിയന്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരായ റോബിന്‍ കേരളീയം, ജോണ്‍ പെരുവന്താനം, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഡോ: സി.എം. ജോയ്, കെ.പി.ശശികല, വി.ആര്‍.സത്യവാന്‍, തുടങ്ങിയ നിരവധി പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരില്‍ പെടുന്നു.
5 വര്‍ഷത്തെ സമരത്തിന്റെ നാള്‍ വഴികളില്‍ മഹാശേത്വാദേവി, ദയാഭായ്, ഗോവിന്ദാചാര്യ, ബിനായ്ക് സെന്‍,  മേധാപടര്‍കര്‍, സാറാജോസഫ്, സി. ശരത്ചന്ദ്രന്‍, ചാരുലത, സുകുമാര്‍ അഴീക്കോട് അടക്കമുളളവര്‍ കാതിക്കുടത്തിന്റെ ഒപ്പം ചേരാനെത്തിയിരുന്നു.
കടപ്പാട് / doolnews
 (തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

കാതിക്കുടം , പത്രക്കുറിപ്പുകളിലൂടെ / News Feeds
MA GEDS / ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല കാലടി
ശുദ്ധ വായുവിനും ,ജലത്തിനും മണ്ണിനും വേണ്ടി സമരം ചെയ്യുന്ന കാതിക്കുടം ജനത്തിനു ഐക്യദാർഡ്യം അറിയിക്കാന്‍ വേണ്ടിയാണ് ഞങള്‍ ഇവിടെയെത്തിയത് .ഇവിടെ സമരത്തിന്റെ ആവശ്യകത മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടിയാണ് . ഇതിനുമുകളില്‍ ആധിപത്യം പുലര്‍ത്താന്‍ ആര്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത് ? ഏതു കുത്തക കമ്പനിയോടാണ് എനിക്ക് ജീവിക്കാന്‍ ഉള്ള അവകാശത്തിനായി ഞാന്‍ ഇരക്കേണ്ടത്?ഞാന്‍ വോട്ടു ചെയ്ത് വിജയപ്പിച്ച അധികാരക്കൂട്ടം എന്തുചെയ്തു? NGIL ഒരു പ്രതീകമാണ്. അധികാരത്തിന്റെ, സാമ്രാജ്യത്വത്തിന്റെ പ്രതീകം. NGIL ന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഒരുങ്ങിക്കോളൂ... വിപ്ലവം തടുക്കാന്‍ ആര്‍ക്കും കഴിയില്ല.
MA GEDS
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല
കാലടി


Tuesday, 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍
നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്


തൈക്കൂട്ടം നാട്ടുകൂട്ടംനിറ്റ ജെലാറ്റിന്‍ കമ്പനിയിലെ / Sludge / ഖര മാലിന്ന്യം


നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ  മലിന ജലവും , ഖര മാലിന്ന്യവും

AIYF March @ Kathikudam / കാതിക്കുടം വിളിക്കുന്നു


ശവമഞ്ചയില്‍ കിടന്നു പ്രതിഷേധിക്കുന്നു

കോണ്‍ഗ്രെസ്  സേവാദള്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം  ചെയര്‍മാന്‍ ജിജോ അരിക്കാടന്‍ ശവമഞ്ചയില്‍ കിടന്നു പ്രധിഷേധിക്കുന്നു

 
സിയാറ്റില്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിടെണ്ടിനയച്ച കത്ത് / CHIEF SEATTLE'S LETTER


 


 സിയാറ്റന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിടെണ്ടിനയച്ച കത്ത്


ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആശിക്കുന്നെന്നു വാഷിങ്ങ്ടണില്‍ നിന്നു പ്രസി ഡ ണ്ട് അറിയിച്ചിരിക്കുന്നു ,പക്ഷെ, എങ്ങനെയാണ് ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനുമാകുക ? അത്തരമൊരാശയം തന്നെ വിചിത്രമായി തോനുന്നു .കാറ്റിന്റെ ചൈതന്ന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടെതല്ലെങ്കില്‍ പിന്നെങ്ങനെ നമുക്കവയെ വില്‍ക്കാനും വാങ്ങാനുമാവും
ഞങളുടെ ആള്‍ക്കാര്‍ക്ക് ഭൂമിയുടെ ഓരോ ഇഞ്ചും പവിത്രമാണ് .പൈന്‍ മരത്തിന്റെ തിളങ്ങുന്ന ഓരോ സൂചിയിലയും ഓരോ മണല്‍ത്തരിയും ഇരുണ്ട കാടുകളെ മൂടുന്ന ഓരോ മഞ്ഞുതുള്ളിയും ഓരോ പുല്‍ക്കൊടിത്തുമ്പും ഓരോ പ്രാണിയും ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും വിശുദ്ധമാണ് 
മരങ്ങളിലൂറുന്ന നീരിനെ ഞെരമ്പുകളിലൂടോടുന്ന രക്തത്തെ പോലെ ഞങ്ങള്‍ക്കറിയാം .ഞങള്‍ ഭൂമിയുടെ ഭാഗമാണ് ; ഭൂമി ഞങ്ങളുടേതും സുഗന്ധമോലുന്ന പൂക്കള്‍ ഞങ്ങള്‍ക്ക് സഹോദരിമാരാണ് ; കരടി ,മാന്‍ , പരുന്ത്  എന്നിവയെല്ലാം സഹോദരന്മാരും കരിമ്പാറക്കെട്ടുകളും പുല്‍ക്കൊടികളും കുതിരക്കുട്ടികളും മനുഷ്യനും ഒരേ കുടുംബത്തിലെ  അംഗങ്ങളാണ്
അരുവികളിലൂടെയും പുഴകളിലൂടെയുമൊഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണത് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം .അത് പവിത്രമാണെന്ന് .അരുവികളിലെ സ്വച്ചന്ദമായ ജലത്തിലെ പ്രകാശമോലുന്ന ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മ്മകള്‍ വിളിച്ചു പറയുന്നുണ്ട് അരുവികളിലെ മര്‍മ്മരത്തിലൂടെ  സംസാരിക്കുന്നത് എന്റെ  പിതാമാഹന്മാരാണ് .
പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ് .ഞങ്ങളുടെ ദാഹമകറ്റുന്നത്‌ അവരാണ് .ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍. ഞങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍ .അത് കൊണ്ട് തന്നെ ഒരു സഹോദരന് നല്‍കേണ്ട സ്നേഹവും ദയാവായ്പ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് . 
ഞങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ക്ക്  മനസ്സിലാവണമെന്നില്ല നിങ്ങള്‍ക്ക് ഭൂമിയെന്നാല്‍ അത്രയും മണ്ണാണ് .നിങ്ങള്‍ക്കാവശ്യമുള്ളതെടുക്കാവുന്ന  , വിട്ടൊഴിവാക്കാവുന്ന വെറും മണ്ണ് ഭൂമിക്കു നിങ്ങളും നിങ്ങള്‍ക്ക് ഭൂമിയും അപരിചിതരാണ് .നിങ്ങള്‍ക്ക് ഭൂമിയൊരു ശത്രുവാണ് . അടിച്ചൊതുക്കേണ്ട , കാല്‍ക്കീഴിലമര്‍ത്തേണ്ട ഒരു പ്രതിയോഗി . അതിനെ വെന്നും ജയിച്ചും മുന്നേറുമ്പോള്‍ നിങ്ങള്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട് – നിങ്ങളുടെ അമ്മയെത്തന്നെയാണ് നിങ്ങള്‍ കൊള്ളയടിക്കുന്നതെന്ന് .പേക്രോം പേക്രോം എന്നൊച്ചവെക്കുന്ന തവളകള്‍ ,നാടുചുറ്റുന്ന  ദേശാടനക്കിളികള്‍ ഇവയൊന്നുമില്ലാതെ എന്ത് ജീവിതം? ഞാന്‍ പരിഷ്കാരമില്ലാത്ത വനായതുകൊണ്ടാകാം മറിച്ച് ചിന്തിക്കാനാവാത്തത്
ജീവിത ചക്രത്തിന്റെ നൈരന്തര്യങ്ങള്‍ ഞങ്ങള്‍ക്ക്  അജ്ഞാതമാണ് .കാട്ടുപോത്തുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കാടുകുതിരകളെ മെരുക്കുന്നത് വിളഞ്ഞ വയലുകള്‍ ‘ സംസാരിക്കുന്ന ‘ കമ്പികളാല്‍ മാഞ്ഞേ പോകുന്നത് ,കാടിന്റെ നിഗൂടതകള്‍ അപരിചിതരായ മനുഷ്യരുടെ ഗന്ധത്താല്‍ നിറയുന്നത് – ഒന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല
തുടുത്ത കാട്ടുപഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകള്‍ എവിടെ ? കാട്ടുപരുന്തുകള്‍ എവിടെ ?  ജീവിതത്തിന്റെ അവസാനവും അതിജീവനത്തിന്റെ ആരംഭവും ആണെന്ന് തോനുന്നു
പൈനിന്റെ മണമുള്ള കാറ്റ് എനിക്കിഷ്ട്ടമാണ്. അരുവികളെ തഴുകി വരുന്ന കുളിര്‍കാറ്റു അത്രമേല്‍ ശുദ്ധമാണ് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാനെങ്കില്‍ നിങ്ങള്‍ ഓര്‍ക്കണം വായു ഞങ്ങള്‍ക്കമൂല്യമാനെന്നു .ജീവനിലെല്ലാം വായുവിന്റെ ചൈതന്ന്യമുണ്ട് .ഞങ്ങളുടെ പൂര്ര്‍വ്വികരുടെ ആദ്യ ശ്വാസവും അന്ത്യ ശ്വാസവും ഏറ്റുവാങ്ങിയത് ഈ കാട്ടാനു . കുഞ്ഞുങ്ങളുടെ ചേതനയൂതിത്തെളിയിക്കുന്നതും ഇതേ കാറ്റ് തന്നെ .അത് കൊണ്ട് ഞങ്ങള്‍ ഭൂമി വില്‍ക്കുകയാനെങ്കില്‍ തന്നെ നിങ്ങളത് പരിശുദ്ധമായി സൂക്ഷിക്കണം – പൂമ്പൊടി നിറഞ്ഞ കാറ്റാസ്വദിക്കാവുന്ന ഒരിടമായി അതിനെ കാത്തുരക്ഷിക്കണം .
ഞങ്ങള്‍ കുഞ്ഞുങ്ങളെ പടിപ്പിച്ചതെന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ ? ഭൂമി നമ്മുടെ അമ്മയാണെന്ന് . ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ  സന്തതികള്‍ക്കുമേല്‍  നിപതിക്കുമെന്നു. നാമറിഞ്ഞിരിക്കണം  : ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ് .നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെ പോലെ എല്ലാ വസ്തുക്കളും പരസ്പര ബന്ധിതങ്ങളാണ് .മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല . അവനതിലൊരിഴമാത്രം .ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോടു തന്നെയാണ് ചെയ്യുന്നത്  

..................................*...................................

 CHIEF SEATTLE'S LETTER
 "The President in Washington sends word that he wishes to buy our land. But how can you buy or sell the sky? the land? The idea is strange to us. If we do not own the freshness of the air and the sparkle of the water, how can you buy them?

Every part of the earth is sacred to my people. Every shining pine needle, every sandy shore, every mist in the dark woods, every meadow, every humming insect. All are holy in the memory and experience of my people.
We know the sap which courses through the trees as we know the blood that courses through our veins. We are part of the earth and it is part of us. The perfumed flowers are our sisters. The bear, the deer, the great eagle, these are our brothers. The rocky crests, the dew in the meadow, the body heat of the pony, and man all belong to the same family.
The shining water that moves in the streams and rivers is not just water, but the blood of our ancestors. If we sell you our land, you must remember that it is sacred. Each glossy reflection in the clear waters of the lakes tells of events and memories in the life of my people. The water's murmur is the voice of my father's father.
The rivers are our brothers. They quench our thirst. They carry our canoes and feed our children. So you must give the rivers the kindness that you would give any brother.
If we sell you our land, remember that the air is precious to us, that the air shares its spirit with all the life that it supports. The wind that gave our grandfather his first breath also received his last sigh. The wind also gives our children the spirit of life. So if we sell our land, you must keep it apart and sacred, as a place where man can go to taste the wind that is sweetened by the meadow flowers.
Will you teach your children what we have taught our children? That the earth is our mother? What befalls the earth befalls all the sons of the earth.
This we know: the earth does not belong to man, man belongs to the earth. All things are connected like the blood that unites us all. Man did not weave the web of life, he is merely a strand in it. Whatever he does to the web, he does to himself.
One thing we know: our God is also your God. The earth is precious to him and to harm the earth is to heap contempt on its creator.
Your destiny is a mystery to us. What will happen when the buffalo are all slaughtered? The wild horses tamed? What will happen when the secret corners of the forest are heavy with the scent of many men and the view of the ripe hills is blotted with talking wires? Where will the thicket be? Gone! Where will the eagle be? Gone! And what is to say goodbye to the swift pony and then hunt? The end of living and the beginning of survival.
When the last red man has vanished with this wilderness, and his memory is only the shadow of a cloud moving across the prairie, will these shores and forests still be here? Will there be any of the spirit of my people left?
We love this earth as a newborn loves its mother's heartbeat. So, if we sell you our land, love it as we have loved it. Care for it, as we have cared for it. Hold in your mind the memory of the land as it is when you receive it. Preserve the land for all children, and love it, as God loves us.
As we are part of the land, you too are part of the land. This earth is precious to us. It is also precious to you.


Sunday, 23 June 2013

കാതിക്കുടം നിരാഹാര സമരം ഐക്യദാർഡ്യം. / കേരള പുലയ മഹാസഭ


കാതിക്കുടം സമരം : 22 - 5- 2013സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമം.
കാതിക്കുടം NGIL കമ്പനിക്കെതിരെ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. സമരസമിതി അംഗങ്ങള്‍ക്കും സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല നാട്ടുകാര്‍ക്കുമെതിരെ കമ്പനിയുമായി ചേര്‍ന്ന് പോലീസ്, വ്യാപകമായി കേസുകള്‍ എടുക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിലും വീര്യം ചോരാതെ കാതിക്കുടം നിരാഹാര സമരം ഒന്‍പതാം ദിവസം പൂര്‍ത്തിയാക്കി. സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി ശ്രീ ടി എന്‍ മുരളീധരന്‍ നമ്പൂതിരി ഇന്നലെ ഉപവാസമനുഷ്ടിച്ചു.പത്ത് മണിക്ക് കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പത്തരയോടു കൂടി കാതിക്കുടം സമരപ്പന്തലില്‍ 


എത്തിച്ചേര്‍ന്നു.സന്ദീപ്‌ അരിയമ്പുറം ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എം എസ്സിന് വേണ്ടി ഷാജി മറ്റത്തില്‍, സുബ്രന്‍ കൂട്ടാല, ഉദയന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാതിക്കുടം സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്നും 12 മണിക്ക് ആരംഭിച്ച ഓട്ടോറിക്ഷാ റാലി ഒരു മണിയോടെ സമരപ്പന്തലിനു സമീപം എത്തിച്ചേര്‍ന്നു. സമര സമിതിക്ക് വേണ്ടി കെ എം അനില്‍ കുമാര്‍, ടി ആര്‍ പ്രേം കുമാര്‍, മോഹന്‍ പാറക്കടവ് തുടങ്ങിയവര്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. 

ചാലക്കുടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഫ്രാന്‍സിസ് പാറേക്കാടന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട ശ്രീമതി കെ പി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാന്‍, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ രമേശ്‌ കൂട്ടാല, ജില്ലാ സെക്രട്ടറി ശ്രീ മധു കളരിയ്ക്കല്‍, ജില്ലാ സംസ്ഥാന സെക്രട്ടറി രാജീവ് ചാത്തമ്പള്ളി, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട ശ്രീ എ എ ഹരിദാസ്‌, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ ഷോജി ശിവപുരം, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട ശ്രീ പി എന്‍ അശോകന്‍, അന്നമ നട നമ്പൂതിരി സഭയിലെ അംഗങ്ങളായ ചെറുതോട്ടത്ത് മന കൃഷ്ണന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ഡോ: ടി എല്‍ സുശീലന്‍, ടി എന്‍ രവീന്ദ്രന്‍, സി കെ രജീഷ് എന്നിവരെല്ലാം സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.വൈകുന്നേരം 4.30 നു കാടുകുറ്റി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ സമരപ്പന്തലിനടുത്ത് നടന്നു. ശ്രീ ടി എന്‍ പ്രതാപന്‍ അടക്കമുള്ള പ്രമുഖര്‍ ധര്‍ണ്ണയുടെ ഭാഗമായി സംസാരിച്ചു.


വൈകുന്നേരം എഴോട് കൂടി മുന്‍ എം എല്‍ എ സൈമണ്‍ ബ്രിട്ടോ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കാതിക്കുടത്തെ ജനങ്ങളോട് സംസാരിക്കുകയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു.

Thursday, 20 June 2013

Dheeraj speaks about kathikudam / Kathikudam Calling


ഇത് ധീരജ്,
ഇവനെ നിങ്ങൾ കാണുക,
ഇവന് പറയാനുള്ളത് കേൾക്കുക...
ഇവൻ ചോദിക്കുന്നു...
 "ഇതിലും നല്ലത് സർക്കാർ ഞങ്ങളെ കൊന്നു കളയുന്നതല്ലേ?"

Kathikudam NGIL plant increased pollution level


കാലന്റെ കാര്യാലയം 
ലക്ഷോപലക്ഷം ജനങ്ങളുടെ ജീവജലവും ,ശുദ്ധവായുവും മലിനമാക്കുന്ന നിറ്റ ജെലാറ്റിന്‍ കമ്പനിക്കു ജനങ്ങള്‍, കാലന്റെ കാര്യാലയം എന്ന ബോര്‍ഡ് വച്ച്  നാമകരണം ചെയ്തു .ഈ കാര്യാലയത്തിന്റെ സ്ഥാനപതിയായ സുശീലനെ രാജ്യദ്രോഹിയായി ജനങ്ങള്‍ പ്രഖ്യാപിച്ചു. ഈ രാജ്യദ്രോഹിയെ നാട്ടില്‍ നിന്നും പുറത്താക്കണമെന്നും രാജ്യദ്രോഹിക്കെതിരെ കോടതി സ്വയം കേസ് എടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു .

Wednesday, 19 June 2013

മാതൃഭൂമി നഗരം ജൂണ്‍ 3

 ചാലക്കുടി പുഴ ചീഞ്ഞു നാറുന്നു
മാതൃഭൂമി നഗരം ജൂണ്‍ 3

Shut Down NGILThe Kerala Chemicals and Proteins Limited (KCPL) started working in 1979 at Kathikudam which belongs to kadukutty village which is located on the banks of Chalakkudy River. The company has started by the Japan based Multi-National Giant Nitta-Gelatin together with the Kerala State Industrial Development Corporation (KSIDC). Then another Japan corporate giant, Mitsubishi Corporation has bought some amount of its shares and hence the Government shares has come down.So the company is renamed as Nitta Gelatin India Limited. The company makes use of  water from the Chalakkudy river for its whole processing and then they use to dump the waste water and waste material with highly dangerous chemical content into the same river. Now the air, water and soil became extremely polluted because of the company. Hundreds of people died of serious diseases during the last 3 decades. Even after so many years of protest, the Government didn’t take any action against the company. The protest by the action council is still going on very strongly. It’s time for us to be together to make such a multi-national Giant like NGIL to shut down.

Tuesday, 18 June 2013

മരണം വരെ നിരാഹാരം

കാതിക്കുടത് മരണം വരെ നിരാഹാരം അനുഷ്ട്ടിച്ച ഷേര്‍ളി പോളിനെയും ,സിന്ധു സന്തോഷിനെയും പോലീസ് അറെസ്റ്റ്‌ ചെയ്തു നീക്കുന്നു